Posts

എന്റെ എഴുത്ത്

Image

കനവ്

Image

വാർദ്ധക്യത്തിലെ കൂന്

Image
ജീവിതക്ലേശങ്ങളുടെ എല്ലാ തിമിർപ്പുകളും ഒടുങ്ങിക്കഴിയുമ്പോൾ, ശരീരം അതിന്റെ നെടുനാളത്തെ നാട്യം വെടിഞ്ഞു അഴിവിന്റെ അറിവിലേക് എത്തുമ്പോൾ, മഹാരൂപിയായ കാലത്തിനുമുന്നിൽ ആദരവോടെ  വണങ്ങാൻ തുടങ്ങുന്നതാണ്  വാർദ്ധക്യത്തിലെ കൂന്.. കടപ്പാട്: സുഭാഷ് ചന്ദ്രൻ ( മനുഷ്യന് ഒരു ആമുഖം) https://vishnutheknownstranger.blogspot.com

പ്രണയം

Image
വേർപാട് പ്രകൃതിയുടെ സംഗീതമാണ്... മറവിയുടെ പുണ്യതീരത്തു , ഓർമകളുടെ സുഗന്ധതീരത്തു, പ്രണയം  കുടിയിരുത്തപ്പെടേണ്ടിവരുമ്പോൾ, ആത്മാവിലുണരുന്ന  അനന്തവിതലവും ചൈതന്യാത്മകവുമായ സപ്തസ്വരരാഗ സഞ്ചാരം.. സ്നേഹിച്ചു കൊതിതീരാത്ത പുനർജ്ജന്മം കാത്തിരിക്കുന്നു... ഈ ആത്മബന്ധത്തിനു എവിടെയായിരുന്നു തുടക്കം..അറിയില്ല..  ഒന്നറിയാം,  പ്രണയം സത്യമാണ്, സൗന്ദര്യമാണ്, സന്ദേശമാണ്, പ്രേരണയാണ്, പ്രതീക്ഷയാണ്,  ശക്തിയാണ്... പ്രണയം ഏല്ലാമാണ്...  https://vishnutheknownstranger.blogspot.com

മഴ

Image
മനസിലേക്ക് ഓർമകളുടെ കളിവഞ്ചി ഇറക്കുന്ന മഴക്കാലം.. മഴയ്ക്ക് എത്ര ഭാവങ്ങൾ ആണ്,   അനുരാഗിയുടെ, വൈരാഗിയുടെ,അങ്ങനെ ആയിരം ഭാവങ്ങൾ.. മഴയുടെ അംഗലാവണ്യം അത് ആരാലും വിസ്തരിക്കാൻ സാധ്യമല്ല...  അലറിപ്പായുന്ന അവളുടെ അഴകിനെക്കാളും മനോഹരമായ മറ്റൊന്നും ഭൂമിയിലില്ല.. https://vishnutheknownstranger.blogspot.com

വീണ്ടും വിടരാൻ കൊതിക്കുന്ന പൂവ്

നിറമായി സൗരഭ്യമായി പൂങ്കാവനത്തിനും  മണ്ണിനും മനസിനും പുളകം  ചാർത്തീടുവാൻ   ചെമ്പനീർപൂവായിന്നു  പുലരും പ്രഭാതത്തിൽ  മന്ദമായിളoമഞ്ഞിൽ നീരാടി വിടർന്നു ഞാൻ  എൻ ചിത്രശലഭമേ നീയെത്ര നേരം വന്നു ചുംബനം നൽകി വീണ്ടും  മധുരം നുകരുന്നു  രാവുണർന്നപ്പോൾ തൊട്ടുനിന്നിലെന്നെ കാണാൻ  രാഗാർദ്രഭാവം പൂണ്ടു കൊതിച്ചുനിൽകുന്നു ഞാൻ  എറിയലെനിക്കിനി മാത്രകൾ മാത്രമേ മണ്ണിൽ  ജീവിതം നിറംമങ്ങി  വാടുന്ന പൂവായി പിന്നെ  എൻപ്രിയ നാഥാ നാളെ നീയുമീ പ്രപഞ്ചവും  എന്നെയോർക്കുമോ, ഇല്ല, ഞാനൊരു കടങ്കഥ  എങ്കിലും സംതൃപ്തിയാണിത്തിരി നേരം കൊണ്ടെൻ  ജന്മസാഫല്യം നേടി ഞാനിനിയും പിരിയട്ടെ  ഓർകുകിലൊളിവീശും സത്യമീയുലകത്തിൽ  ശ്വാശതസ്നേഹം മാത്രം  എത്രനാൾ കഴിഞ്ഞാലും  https://vishnutheknownstranger.blogspot.com